തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ എത്ര?.. തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി

ചെന്നൈ: തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. നവംബര്‍ 12 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രിച്ചിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു മരിച്ച സംഭവുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയുടെ നപടി. ഹര്‍ജി പരിഗണിക്കാന്‍ കോടതി പ്രത്യേക സിറ്റിംഗ് നടത്തി. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുമായി സഖ്യമില്ലെന്ന് ദേവഗൗഡ ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ ഉപതെരഞ്ഞെുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല. ഇരു പാര്‍ട്ടികളെയും വിശ്വസിക്കാന്‍ കൊള്ളില്ല. ഇരു പാര്‍ട്ടികള്‍ക്കും ഒരേ സ്വഭാവമാണെന്നു ഗൗഡ ആ രോപിച്ചു.ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 എംഎല്‍എമാരുടേയും മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ്. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ രണ്ടാം അങ്കത്തിനിറക്കി തിരിച്ചടിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍