സ്വിസ് ബാങ്ക് നിക്ഷേപം; ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ കേന്ദ്രത്തിന് ലഭിച്ചു

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനാണ് വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങള്‍ക്ക് ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍ പ്രകാരമാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. രണ്ടാം ഘട്ട വിവരകൈമാറ്റം 2020 സെപ്റ്റംബറില്‍ നടക്കും. അക്കൗണ്ട് ഉടമയുടെ പേര്, വിലാസം, വിനിമയം ചെയ്ത തുക തുടങ്ങിയ വിവരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. ഇവയില്‍ ഏറെയും വിദേശത്ത് താമസമാക്കിയ ഇന്ത്യന്‍ വ്യവസായികളുടെ അക്കൗണ്ട് വിവരങ്ങളാണ്. 2018ല്‍ ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍