കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് യുഎസ്

വാഷിംഗ്ടണ്‍: പാക്കിസ്ഥാനും ഇന്ത്യയും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ വിഷ!യത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറാണെന്ന് യുഎസ് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന്‍. ഭീകരര്‍ക്കെതിരെയുള്ള ശക്തവും സുസ്ഥിരവുമായ നടപടി സ്വീകരിച്ച് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമാബാദിനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിലുള്ള ആശങ്ക ട്രംപ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും കൂടിക്കാഴ്ച നടത്തിയപ്പോള്‍ കശ്മീര്‍ വിഷയം ട്രംപ് ചര്‍ച്ച ചെയ്തിരുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് തീര്‍ച്ചയായും തയാറാണ്. എന്നാല്‍ പുറത്തുനിന്നുള്ള മധ്യസ്ഥത ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍