ടോള്‍ ഒഴിവാക്കാന്‍ കാറില്‍ നമ്പറിന് പകരം മുഖ്യമന്ത്രിയുടെ പേര് : ഉടമസ്ഥന്‍ പിടിയില്‍

ഹൈദ്രാബാദ്: പൊതുനിരത്തിലെ ടോള്‍പിരിവില്‍ നിന്നും രക്ഷതേടാന്‍ ആളുകള്‍ പല അടവുകളും പുറത്തെടുക്കാറുണ്ട്. പ്രസ്, എംഎല്‍എ, ജഡ്ജ് തുടങ്ങിയ സ്റ്റിക്കറുകള്‍ വാഹനത്തില്‍ പതിപ്പിക്കുന്നതാണ് ഇത്തരം ആളുകളുടെ പ്രധാനതന്ത്രം. എന്നാല്‍ ഹൈദ്രാബാദില്‍ നിന്നുള്ള ഒരു വിരുതന്‍ ചെയ്തത് അല്‍പം വേറിട്ടൊരു തന്ത്രമാണ്. കാറില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ എന്നാണ് ഇയാള്‍ പതിപ്പിച്ചിരുന്നത്.
പെര്‍മനന്റ് അയണ്‍ പ്ലേറ്റില്‍ മു രാ ഷമഴമി എന്നെഴുതിയ നിലയില്‍ ജീഡിമെട്‌ലയില്‍ നിന്നുള്ള ട്രാഫിക് പോലീസ് സംഘമാണ് തട്ടിപ്പ് നടത്തിയ കാര്‍ കണ്ടെത്തിയത്. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. വാഹനം പോലീസ് പിടിച്ചെടുത്തു. ഒക്ടോബര്‍ 19നായിരുന്നു സംഭവം.
ടോള്‍ പ്ലാസകളിലെ നിന്നുള്ള പിരിവില്‍ നിന്നും പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തില്‍ കൃത്രിമത്വം കാണിച്ചതെന്ന് വാഹനത്തിന്റെ ഉടമസ്ഥനായ ഹരി രാകേഷ് പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍