സംഹാര രുദ്രയോ അതോ ആര്‍ത്തിപണ്ടാരമോ?

ഷര്‍ലക്ക് ഹോംസിന്റെ ഭാവനയെ പോലും കടത്തിവെട്ടിയ ഒരു സ്ത്രീ കഥാപാത്രം. കുലീനതയുട മുഖം മൂടിയണിഞ്ഞ് ഉള്ളില്‍ കടഞ്ഞെടുത്ത സംഹാര ഭാവവും പുറമെ പുഞ്ചുരിക്കുന്ന മുഖവുമായി പീലി വിടര്‍ത്തിയാടിയ മഹിളാരത്‌നം. ആളിനും അര്‍ത്ഥത്തിനും മാത്രം മോഹിച്ച് ആ മോഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിനു വേണ്ടി ഏതറ്റംവരെയും പോവാമെന്നും ഏതു കടുംകൈയും ചെയ്യാമെന്നും ഉറപ്പിച്ച ആര്‍ത്തിപണ്ടാരം. വര്‍ഷങ്ങളെടുത്ത് കാട്ടിക്കൂട്ടിയ വിക്രിയകള്‍ക്കും കൊടുംപാതകങ്ങള്‍ ക്കും കണക്കുപറയിക്കാന്‍ ഒരു ശക്തിയുമുണ്ടാവില്ലെന്ന് സ്വയം കണക്കു കൂട്ടിയവള്‍. കണ്ണടച്ച് പാല് കുടിക്കാന്‍ അപാരമായ കഴിവ് തനിക്കുണ്ടെന്ന് അമിതമായ ആത്മവിശ്വാസത്തോടെ കരുതിയ താടക. എന്നാലിതാ ഇപ്പോള്‍ തനിക്കായി ദേശത്തിന്റെ നിയമം കരുതിവെച്ച അഴികള്‍ക്കുള്ളില്‍ സ്വയം ശപിച്ച് വിഷാദമൂകയായി കഴിയുന്നു. ഏന്നാലുമിങ്ങിനെയു ണ്ടോ ഒരു സ്ത്രീ ജന്മം! കണ്ണി ലെ കൃഷ്ണമണിപോലെ സൂക്ഷിച്ച്, സ്‌നേഹിച്ച്, പരിചരിച്ച് കൊണ്ടു നടക്കേണ്ട ഉറ്റവരെയല്ലെ ഈ ആര്‍ത്തിപണ്ടാരം വളരെ ഗോപ്യമായി യമപുരിക്കയച്ചത്. താന്‍ പരിചയിച്ച ആത്മീയവഴിയിലെ തത്വങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പോലും ഈ പൂതനയെ ഈ കൊടുംപാതകങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനായില്ല. താന്‍ അവിഹിതമായി കുന്നു കൂട്ടാന്‍ ആഗ്രഹിച്ച ദ്രവ്യത്തോടുള്ള ആര്‍ത്തിയും ആക്രാ ന്തവും തന്നെയായിരിക്കാം മുഖ്യകാരണം. ഈ സംഭവ പരമ്പരകളുടെ നാള്‍വഴിയില്‍ കിടന്ന് കൊഞ്ഞ നം കുത്തുന്ന സ്വാഭാവിക ചോദ്യങ്ങള്‍ ധാരാളമുണ്ട്.കൃത്യമായി അകലമിട്ടാണെങ്കിലും ഒരേ രീതിയിലുള്ള മരണങ്ങള്‍ ഒരേ കുടുംബത്തിലുണ്ടായിട്ട് എന്തു കൊണ്ട് രണ്ടാം ആവര്‍ത്തന െത്തതുടര്‍ന്നെങ്കിലും ആര്‍ക്കും കാര്യമായ സംശയമുണ്ടായില്ല. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ തന്നെ എന്തു കൊണ്ട് ശക്തമായ പരാതിയുണ്ടായില്ല. സാമൂഹ്യബോധവും പൗരധര്‍മവുമൊക്കെ അത്രയ് ക്കും അധപതിച്ചു പോയോ ഇതൊക്കെ കണ്ടും കേട്ടും നിന്നവരില്‍. എന്നിട്ടെല്ലാവരും ഇപ്പോ ള്‍ വായിട്ടലക്കുന്നു. ദിനേന പുതിയ പുതിയ കഥകള്‍മെനയുന്നു. പത്രങ്ങളും ചാനലുകളും വലിയതലക്കെട്ടുകളും ബ്രെയ് ക്കിങ്ങ് ന്യൂസുകളും അവതരിപ്പിക്കുന്നു, കഷായം പോയി കഷായക്കഞ്ഞിയായ ശേഷം കുടിക്കുന്നതുപോലെ. തീര്‍ച്ചയായും ഈ സംഭവപരമ്പരകളിലെ കുറ്റകൃത്യങ്ങള്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് നീതി പീഠത്തിന് മുമ്പാകെ അവതരിപ്പിക്കുക എന്നത് അന്വേഷണ ഏജന്‍സിയെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌കരമായ ഉത്തരവാദിത്വം തന്നെയാണ്. അതും ഇവയില്‍ ഉപയോഗിക്കപ്പെട്ട മാരക വിഷത്തിന്റെ സാന്നിധ്യം തെളിയിക്കാന്‍ ഏതാണ്ടസാധ്യമാണെന്ന് ഫോറന്‍ സിക് രംഗത്തെ വിദഗ്ധര്‍ തന്നെ ആണയിടുമ്പോള്‍. എന്നാല്‍ കുറ്റാന്വേഷണരംഗത്ത് പരിചയം സിദ്ധിച്ചവര്‍ക്കറിയാം സാഹചര്യതെളിവുകളുടെ ശക്തിയെപറ്റി. ഒരു പക്ഷെ കേസ്സുകളില്‍ ബന്ധപ്പെട്ട നേര്‍സാക്ഷികള്‍ സംഭവങ്ങളെ സംബന്ധിച്ച് കോടതി മുമ്പാകെ ബോധിപ്പിക്കുന്നത് വ്യത്യസ്ത രീതികളിലും പലപ്പോഴും പരസ്പര വിരുദ്ധവുമായിട്ടായിരിക്കാം. അങ്ങിനെ വരുമ്പോള്‍ കേസ്സ് കേള്‍ക്കുന്ന ന്യായാധിപന് സംഭവങ്ങളുടെ നിജസ്ഥിതിയെപറ്റി സംശയങ്ങള്‍ വന്നേക്കാം. എന്നാല്‍ സാഹചര്യത്തെളിവുകളുടെ കാര്യം അങ്ങിനെയല്ലതന്നെ. ഓരോരോ കണ്ണിയായി സാഹചര്യങ്ങളും വസ്തുതകളും ബോധിപ്പിക്കാന്‍ സാധിച്ചാല്‍ കേസ്സ് ശക്തമായി. ഏതായാലും കാത്തിരു ന്നു കാണാം നമുക്ക് ഇവിടെ എന്ത് സംഭവിക്കുന്നുവെന്ന്. 'എവരി ഡോഗ് ഹാസ് എ ഡെ' എന്നൊരു ചൊല്ലുണ്ടല്ലോ. അത് പോലെ ഒരു ദിനം ഈ കുറ്റവാളിക്കും ഉണ്ടാവുമെന്ന് നമുക്കിപ്പോള്‍ വിശ്വസിക്കാം. തീര്‍ച്ചയായും വിധി അവള്‍ക്കൊരു ഗതി നിശ്ചയിച്ചുവെച്ചിട്ടുണ്ടാവുമെന്നുറപ്പ്. അത് നീതിന്യായകോടതിയായിരിക്കുമോ അതോ സ്വന്തം മനസ്സിന്റെ കോടതിയായിരിക്കുമോ നടപ്പിലാക്കുക എന്നത് മാത്രമെ അറിയാനുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍