സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി

കോട്ടയം: സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതിക്കു തുടക്കമായി. അയര്‍ക്കുന്നം പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി തുടങ്ങിയത്. ഇഡ്ഡലി സാന്പാര്‍, പുട്ട് കടലക്കറി, അപ്പം മുട്ടക്കറി തുടങ്ങിയ വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ പദ്ധതിക്കായി നീക്കിവച്ചു. അയര്‍ക്കുന്നം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, ആറുമാനൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ സ്‌കൂളുകളില്‍ നിലവില്‍ ഉച്ചഭക്ഷണ പദ്ധതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍