ഇത് ജാതി തെരഞ്ഞെടുപ്പല്ല,രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം:ജാതി വോട്ട് സംബന്ധിച്ച് സി.പി.എമ്മിന്റെ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ജാതിമത സംഘടനകള്‍ പരസ്യമായി വോട്ടഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം തന്നെയാണ്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണം. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ല. ഇത് ജാതി തെരഞ്ഞെടുപ്പല്ല,രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്‌നമായതെന്ന് ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ട് തടയാന്‍ പോളിങ് ഏജന്റുമാര്‍ ജാഗ്രത കാണിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍