കൂത്തുപറമ്പിലും തളിപ്പറമ്പിലും ജയിലുകള്‍ നിര്‍മ്മിക്കുമെന്ന് ഋഷിരാജ് സിംഗ്

കണ്ണൂര്‍: ഹൊസ്ദുര്‍ഗിലും വയനാട്ടിലും ജില്ലാ ജയിലുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം കൂത്തുപറമ്പിലും തളിപ്പറമ്പിലും ജയില്‍ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മതിയായ അന്വേഷണത്തിന് ശേഷമാണ് നല്‍കുന്നതെന്ന് ഉറപ്പാക്കും. പരോള്‍ നിഷേധിക്കുന്ന തരത്തില്‍ ലഭിക്കുന്ന പൊലീസ് റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെടും. തടവുകാര്‍ക്ക് കോടതിയില്‍ പോകുമ്പോള്‍ നല്‍കുന്ന എസ്‌കോര്‍ട്ട് പൊലീസിന്റെ ഔദാര്യമല്ല. തടവുകാരന്റെ അവകാശമാണെന്ന തിരിച്ചറിവുണ്ടാകണം. ജയിലുകള്‍ വിനോദ സഞ്ചാരകേന്ദ്രമാക്കുന്നതിനോട് യോജിപ്പില്ലെന്നും തടവുകാരെ കാഴ്ചവസ്തുക്കളാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡി.ജി.പി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍