കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു

ആരും സഞ്ചരിക്കാത്ത വഴിക ളിലൂടെ സഞ്ചരിച്ച് ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാ മത്തെ ചിത്രം സംബ ന്ധിച്ച ചര്‍ച്ചയാണ് അണിയ റയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി കെ മധു എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് അഞ്ചാം സേതുരാമയ്യര്‍ എത്തുക. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനാണ് നീക്കം.ബാസ്‌കറ്റ് കില്ലിങ്ങാണ് കഥയുടെ പ്രമേയം. എന്നുവച്ചാല്‍ ഒരേ ലക്ഷ്യത്തോടെ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാനാണ് ഇത്തവണ സേതുരാമയ്യര്‍ എത്തുക. മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത രീതിയിലാവും കഥാപുരോഗതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കൂടത്തായി കേസ് തെളിയിക്കാനാണോ സേതുരാമയ്യര്‍ എത്തുക എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലാണ് ഇറങ്ങിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയവാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങള്‍. ആരും പ്രതീക്ഷിക്കാത്ത കൊലയാളിയെ അതീവ കൌശലത്തോടെ കണ്ടുപിടിച്ചാണ് സേതുരാമയ്യര്‍ കയ്യടി നേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍