സൗദിയില്‍ പൊതുസുരക്ഷാ വകുപ്പിലേക്ക് ഇനി കൂടുതല്‍ വനിതകള്‍

സൗദി:സൗദിയില്‍ പൊതുസുരക്ഷാ വകുപ്പില്‍ ജോലിചെയ്യാന്‍ കൂടുതല്‍ വനിതകള്‍ സജ്ജരായി. 178 വനിതകളാണ് ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുള്ളത്.പൊതുസുരക്ഷാ വകുപ്പുകളിലേക്കുള്ള വനിതകളുടെ രണ്ടാം ബാച്ചാണിത്. പൊതു സുരക്ഷാ പരിശീലന കേന്ദ്രത്തില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വെച്ച് 178 വനിതകളാണ് തങ്ങളുടെ ബിരുദം കരസ്ഥമാക്കി പുറത്തിറങ്ങിയത്. സൗദി സ്ത്രീകള്‍ പൊതുമേഖലയിലെ നിരവധി ജോലികളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചതായി ചടങ്ങില്‍ സംസാരിച്ച പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ഹര്‍ബി പറഞ്ഞു. പരിശീലന കാലത്ത് ഇവര്‍ കാണിച്ച ഗൗരവത്തെ അദ്ധേഹം പ്രത്യേകം പ്രശംസിച്ചു. പൊലീസിലെ പൊതു സുരക്ഷാ ഭരണം, ഫീല്‍ഡ് വര്‍ക്ക്, ട്രാഫിക്, റോഡ് സുരക്ഷ, ഇരുഹറമുകളിലെ സുരക്ഷ തുടങ്ങി നിരവധി സുരക്ഷാ സാങ്കേതിക വിഭാഗങ്ങളിലേക്കാണിവര്‍ നിയോഗിക്കപെടുക. നിയന്ത്രണ മേഖലകള്‍, സുരക്ഷാ ജോലികള്‍, കംപ്യൂട്ടര്‍, ഇംഗ്ലീഷ് ഭാഷയും, ആശയവിനിമയവും, ഫോറന്‍സിക്, പ്രഥമ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് പ്രത്യേക പരിലീലനം നല്‍കിയിട്ടുണ്ടെന്ന് അദ്ധേഹം പറഞ്ഞു. നിലവില്‍ പൊതു സുരക്ഷ വകുപ്പുകളുടെ മുന്‍നിരയില്‍ സൗദി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. കൂടാതെ സൌദി വനിതകളെ സായുധസേനയുടെ ഉയര്‍ന്ന റാങ്കുകളിലേക്ക് പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയം ഈയിടെ അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍