ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങ ള്‍ക്കു ള്ള പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മോട്ടോര്‍ വാഹന പിഴത്തുക സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.ഇതോടെ സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് 500 രൂപയായി പിഴ. നേരത്തെ പുതിയ നിയമപ്രകാരം പിഴ 1000 രൂപയായിരുന്നു. അമിത വേഗത്തില്‍ സഞ്ചരിച്ചാല്‍ ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ. വാഹനത്തില്‍ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കി കുറച്ചു.സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. അതേസമയം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍