ഉന്നാവോ കേസിലെ പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായെന്നു സിബിഐ

ന്യൂഡല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമ കേസിലെ ഇര വീണ്ടും കൂട്ടമാനഭംഗത്തിനിരയായി. ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ലൈംഗികാതിക്രമം നടത്തി ഒരാഴ്ചക്കു ശേഷമായിരുന്നു ഇത്. ഈ കേസില്‍ സിബിഐ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.2017 ജൂണ്‍ 11ന് ഉന്നാവോയില്‍നിന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ മൂന്നുപേരെ പ്രതികളാക്കിയാണു കുറ്റപത്രം സമര്‍പ്പിച്ചിക്കുന്നത്. നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിംഗ് എന്നിവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോയതിനും ശുഭം സിംഗിനെതിരെ ലൈംഗിക അതിക്രമത്തിനുമാണു കേസ്. മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹായിയായ ശശി സിംഗിന്റെ മകനാണു ശുഭം സിംഗ്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐ സമയം ചോദിച്ചതിനാല്‍ കേസ് പരിഗണിക്കുന്നത് ഈ മാസം പത്തിലേക്കു മാറ്റി. 2017 ജൂണ്‍ നാലിനാണ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. കേസില്‍ അറസ്റ്റിലായ സെന്‍ഗാര്‍ ജയിലിലാണ്. ഉന്നാവോ പെണ്‍കുട്ടിയാകട്ടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ ആശുപത്രി വിട്ടു. ഈ അപകടക്കേസിലും അന്വേഷണം നടക്കുന്നുണ്ട്. സംഭവം നടന്നു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ബിജെപി സെന്‍ഗാറിനെ പുറത്താക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍