എന്‍.എസ്.എസാണ് പ്രതിപക്ഷത്തിന്റെ കച്ചിത്തുരുമ്പെന്ന് വി.എസ്

തിരുവനന്തപുരം:അഞ്ച് നിയമസഭ മണ്ഡലങ്ങളിലേ ക്കുള്ള ഉപതിരഞ്ഞെടുപ്പിനായി മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാന്ദന്‍. കേരളത്തിന്റെ വികസന കുതിപ്പിനെ കുറിച്ച് പറയാതെ ശബരിമല വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം തയ്യാറാകുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. അസാധാരണമായ പ്രളയത്തിന് കേരളം ഇരയായിട്ടും അതിനെ ഒരു പരിധിവരെ അതിജീവിക്കാനായി. എന്നാല്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞ് രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിലായിട്ടും അതൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പകരം ശബരിമലയെ ചര്‍ച്ചാ വിഷയമാക്കി നിര്‍ത്തുവാനാണ് ബി.ജെ.പിക്കും അവരുടെ ബി ടീമായ യു.ഡി.എഫിനും താത്പര്യമെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ലെന്ന് തിരിച്ചറിയണമെന്ന് എന്‍.എസ്.എസ് നിലപാടുകളെ തള്ളി വി.എസ് കുറിക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിനെ കച്ചിതുരുമ്ബാക്കി പിടിച്ചിരിക്കുകയാണ് യു.ഡി.എഫ്. ജനകീയ പ്രശ്‌നങ്ങള്‍ പറയുവാന്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍