അയല്‍രാജ്യങ്ങളുമായുള്ള സുരക്ഷാ അന്തരീക്ഷം ആശങ്കാജനകമെന്ന് വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി:തീവ്രവാദത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ രീതിയില്‍ വലിയ മാറ്റം ഉണ്ടായി എന്ന് വ്യോമസേന മേധാവി ആര്‍.കെ.എസ് ഭദൗരിയ. അയല്‍രാജ്യങ്ങളുമായുള്ള സുരക്ഷാ അന്തരീക്ഷം ആശങ്കജനകമാണെന്നും വ്യോമസേനയുടെ വാര്‍ഷിക ആഘോഷപരിപാടിയില്‍ ഭദൗരിയ പറഞ്ഞു. ഗസിയാബാദിലെ ഹിന്ദോണില്‍ നടന്ന പരിപാടിയില്‍ ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അടക്കമുള്ള സൈനികരെ ആദരിച്ചു. 1932 ഒക്ടോബര്‍ 8ന് സ്ഥാപിതമായ വ്യോമ സേനയുടെ 87മത് വാര്‍ഷികാഘോഷം ഗാസിയാബാദിലെ ഹിന്‍ടന്‍ വ്യോമസേന സ്റ്റേഷനില്‍ വിപുലമായാണ് ആഘോഷിച്ചത്. കര നാവിക വ്യോമ സേനാമേധാവികള്‍ ചേര്‍ന്ന് ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പാഞ്ജലി നടത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. പുല്‍വാമ ആക്രമണം പ്രതിരോധ രംഗത്തെ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നിരന്തരമായ ഭീഷണിയുടെ മുന്നറിയിപ്പാണെന്നും അയല്‍ രാജ്യങ്ങളുമായുള്ള നിലവിലെ സുരക്ഷാ അന്തരീക്ഷം ആശങ്ക ജനകമാണെന്നും വ്യോമസേന മേധാവി പറഞ്ഞു. ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനികരെ പരിപാടിയില്‍ ആദരിച്ചു. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനും സംഘവും മിഗ് ബിസണ്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ അഭ്യാസമായിരുന്നു മുഖ്യ ആകര്‍ഷണം. വ്യോമസേനയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ട്വീറ്റ് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍