പരിക്ക്; ഹാര്‍ദിക്കിനു ദീര്‍ഘനാള്‍ നഷ്ടമാകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കിന്റെ കാര്യത്തില്‍ പുറത്തുവരുന്നത് അശുഭകരമായ സൂചനകള്‍. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ പാണ്ഡ്യ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ അഞ്ച് മാസത്തേക്ക് എങ്കിലും പാണ്ഡ്യക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. കൂടുതല്‍ പരിശോധനകള്‍ക്കായി പാണ്ഡ്യ ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും പരിക്കിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശംതേടാന്‍ ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്ത പാണ്ഡ്യക്ക് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരന്പരയും നഷ്ടമായേക്കും. ജസ്പ്രീത് ബുംറയ്ക്ക് പിന്നാലെ പാണ്ഡ്യയുടെ പരിക്കുകൂടിയായതോടെ ഇന്ത്യക്ക് ആശങ്കയേറുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍