സമുദായ സംഘടനകളെ നിയന്ത്രിക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരി ക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. സമുദായ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. എല്ലാ സമുദായ സംഘടനകളെയും നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് സംഘടനകള്‍ മറുപടി പറയും. എന്‍എസ്എസിന്റെ നിലപാട് മുന്നണിക്ക് കരുത്തു പകരുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. യുഡിഎഫിന് അനുകൂലമല്ലാത്ത നിലപാടാണ് എസ്എന്‍ഡിപിയുടേത്. എന്നാല്‍, ഇക്കാര്യം എസ്എന്‍ഡിപി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുന്നണിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍