കേരളത്തില്‍ അതി നൂതന വിദ്യാഭ്യാസം ലഭ്യമാക്കും: വിദ്യാഭ്യാസ മന്ത്രി

പാറശാല: കേരളത്തില്‍ അതി നൂതന വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളെ സമ്പൂര്‍ണ ഡിജിറ്റലാക്കിയതിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലോകത്തിനു തന്നെ മാതൃകയായി കൊണ്ടിരിക്കുകയാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങിയാണ് ഈ നേട്ടം കൈവരിച്ചത്. ജനകീയ വിദ്യാഭ്യാസമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. അതില്‍ ആധുനികതയും മാനവികതയും കൂടി ചേര്‍ത്താലേ വിദ്യാഭ്യാസം പൂര്‍ത്തിയാകുകയുള്ളൂവെന്നും , ഏറ്റവും ശാസ്ത്രീയമായ വിദ്യാഭ്യാസം കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാറശാല എംഎല്‍എ സി. കെ. ഹരീന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജവാദ് ,ജില്ലാപഞ്ചായത്ത് അംഗം ബെന്‍ഡാര്‍വിന്‍, പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സ്മിത, വൈ. സതീഷ്, പഞ്ചായത്ത് അംഗം ആനി ആന്റണി, പാറശാല എഇഒ സെലിന്‍ ജോസഫ്, ദക്ഷിണ കേരളം മഹായിടവക സെക്രട്ടറി ഡോ. പി. കെ.റോസ്ബിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍