ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി പണം നല്‍കുന്ന ചരിത്രനീക്കവുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ സബ്‌സിഡിയറി കമ്പനിയായ ഐആര്‍സിടിസിയാണ് ഡല്‍ഹിലക്‌നോ തേജസ് എക്‌സ്പ്രസുകളില്‍ നഷ്ടപരിഹാരം നല്‍കുക. ഒരു മണിക്കൂര്‍ വൈകിയാല്‍ 100 രൂപയും രണ്ടു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 250 രൂപയും യാത്രക്കാര്‍ക്ക് നല്‍കും. വെള്ളിയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിനില്‍, യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമുണ്ട്. യാത്രാസമയത്ത് മോഷണമുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിനുകളില്‍ ഇത്തരത്തില്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നത് ആദ്യമാണ്.ട്രെയിുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുന്ന സംവിധാനം വിവിധ രാജ്യങ്ങളില്‍ നിലവിലുണ്ട്. ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഡിലേ സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റി, ഓഫീസ് എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് ഇതു കാണിച്ച് ആനുകൂല്യം നേടാം. പരീക്ഷാ സമയത്ത് വിദ്യാര്‍ഥികള്‍ ഈ സേവനം ഉപയോഗിക്കാം. യുകെയില്‍ യാത്രക്കാര്‍ക്ക് ഓട്ടോമാറ്റിക്കായി നഷ്ടപരിഹാരം ലഭിക്കും.വെള്ളിയാഴ്ച തേജസ് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുമെങ്കിലും ആദ്യയാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് ശനിയാഴ്ചയാണ്. ന്യൂഡല്‍ഹിലക്‌നോ പാതയില്‍ ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. ലക്‌നോന്യൂഡല്‍ഹി സര്‍വീസില്‍ എസി ചെയര്‍കാറിന് 1,125 ഉം എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2,310 രൂപയുമാണ് നിരക്ക്. ന്യൂഡല്‍ഹിലക്‌നോ സര്‍വീസില്‍ എസി ചെയര്‍കാറിന് 1,280ഉം എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,450 രൂപയുമാണ് നിരക്ക്. ട്രെയിനില്‍ വെന്‍ഡിംഗ് മെഷീനില്‍നിന്നു യാത്രക്കാര്‍ക്ക് സൗജന്യമായി ചായയും കാപ്പിയും ലഭിക്കും. വെള്ളവും സൗജന്യമായി നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍