സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുന്നതിനോട് യോജിക്കാനാവില്ല: മന്‍മോഹന്‍ സിംഗ്

മുംബൈ: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാനുള്ള ബിജെപി നീക്കത്തിനെതിരേ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് രംഗത്ത്. ഞങ്ങള്‍ ഒരിക്കലും സവര്‍ക്കര്‍ക്ക് എതിരല്ല. പക്ഷേ അദ്ദേഹം പിന്തുണച്ച ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനാവില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ ശിപാര്‍ശ ചെയ്യുമെന്ന മഹാരാഷ്ട്ര ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരേ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്കണമെന്ന് ബിജെപി ഉന്നയിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍