റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കു ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാന ത്തെ വിവിധ ഭരണ വകുപ്പു സെക്രട്ടറിമാര്‍ക്കു കൂടുതല്‍ അധികാരവും ഫയലുകളില്‍ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യവും നല്‍കി, സര്‍ക്കാര്‍ നടപടിച്ചട്ടങ്ങളില്‍ (റൂള്‍സ് ഓഫ് ബിസിനസ്) ഭേദഗതി വരുത്തുന്നു. സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധത്തില്‍ അതതു വകുപ്പു സെക്രട്ടറിമാര്‍ക്കു തസ്തിക സൃഷ്ടിക്കാന്‍ കഴിയുംവിധം നടപടിച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. മന്ത്രിസഭാ നിര്‍ദേശത്തെത്തുടര്‍ന്നു പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജലവിഭവ സെക്രട്ടറി ഡോ. ബി. അശോക് എന്നിവരടങ്ങിയ സമിതിയാണു കരട് തയാറാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍