മുങ്ങിയ ജപ്പാനീസ് കപ്പലുകളെ 77 വര്‍ഷത്തിനു ശേഷം കണ്ടെത്തി

ടോക്കിയോ: രണ്ടാംലോകമഹായുദ്ധത്തില്‍ യുഎസുമായുള്ള 'ബാറ്റില്‍ ഓഫ് മിഡ്‌വേ' സമുദ്രപോരില്‍ മുങ്ങിയ രണ്ട് ജാപ്പനീസ് വിമാനവാഹിനിയുദ്ധക്കപ്പലുകളുടെ അവശിഷ്ടം ഗവേഷകര്‍ കണ്ടെത്തി. നോര്‍ത്ത് പസഫിക് സമുദ്രത്തില്‍ 18,000 അടി താഴ്ചയില്‍ പെട്രെല്‍ എന്ന കപ്പല്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് 77 വര്‍ഷം പഴക്കമേറിയ കപ്പലുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. കാഗ എന്ന കപ്പല്‍ കഴിഞ്ഞയാഴ്ചയും അകാഗി എന്ന മറ്റൊരു കപ്പല്‍ ഞായറാഴ്ചയും കണ്ടെത്തി. 1942ല്‍ മിഡ്‌വേ അറ്റോള്‍വടക്കന്‍ ശാന്തസമുദ്രത്തിലെ മിഡ്‌വേ അറ്റോള്‍ ദ്വീപുകള്‍ പിടിച്ചെടുക്കാന്‍ പുറപ്പെട്ട ഏഴുകപ്പലുകളാണ് യാത്രമധ്യേ മുങ്ങിതാണത്. ലോകത്തെ ഏറ്റവുംവലിയ സംരക്ഷിത സമുദ്രമേഖലയായ പപാഹാനോമൊക്വാകീ മറൈന്‍ നാഷണല്‍ സ്മാരകമേഖലയില്‍ നിന്നാണ് ഇവയില്‍ രണ്ടു കപ്പലുകള്‍ കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്‌നേഹിയുമായ പോള്‍ ജി. അലന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1942ല്‍ ജൂണ്‍ നാലിനാണ് നാലു ദിവസം നീണ്ടു നിന്ന 'ബാറ്റില്‍ ഓഫ് മിഡ്‌വേ' ആരംഭിക്കുന്നത്. ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ച് ആറു മാസത്തിനു ശേഷമാണ് ബാറ്റില്‍ ഓഫ് മിഡ്‌വേ നടക്കുന്നത്. ജപ്പാന്റെ കപ്പലുകള്‍ എത്തുന്നതിന് മുമ്പേ യുഎസ് സൈന്യം അറ്റോള്‍ ദ്വീപുകളില്‍ എത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍