അവധി എടുക്കാതെ 43 വര്‍ഷത്തെ സേവനം, അപൂര്‍വ നേട്ടം സ്വന്തമാക്കി റാക് പൊലീസ് ഉദ്യോഗസ്ഥന്‍

റാസല്‍ഖൈമ: അവധി എടുക്കാതെ 43 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയതിന് റാസൈഖൈമയിലെ പൊലീസ് ഉദ്യോഗസ്ഥനെ അധികൃതര്‍ ആദരിച്ചു. അബ്ദുള്‍റഹ്മാന്‍ ഉബൈദ് അല്‍ തുനാജിയെ എന്ന റാക് ട്രാഫിക് ആന്‍ഡ് പട്രോളിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെയാണ് ആദരിച്ചത്.അവധി എടുക്കാതെ മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. പ്രൊഫഷണലിസത്തിലും സമയനിഷ്ഠയിലും അദ്ദേഹം എല്ലായ്‌പ്പോഴും ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അംഗീകാരത്തിനും, യു.എ.ഇ നേതൃത്വത്തിന്റെ പിന്തുണയ്ക്കും, പ്രോത്സാഹനത്തിനും അബ്ദുള്‍റഹ്മാന്‍ ഉബൈദ് അല്‍ തുനാജിയെ നന്ദി പറഞ്ഞു. താന്‍ ചെയ്തത് തന്റെ ഡ്യൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍