ശബരിമല: 40 യാത്രക്കാരില്ലാതെ കെ.എസ്.ആര്‍.ടി.സി ഓടില്ല

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് പമ്പ സ്‌പെഷ്യല്‍ ഒരുക്കങ്ങളുമായി കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലായ കോര്‍പ റേഷനെ രക്ഷിക്കുന്നതിന് പരിഷ്‌കാരങ്ങളുമായാണ് സര്‍വീസ്. ഇതിന്റെ ഭാഗമായി 40 യാത്രക്കാരില്ലാതെ സര്‍വീസ് നടത്തില്ല. യാത്രക്കാര്‍ തികയാതെ സര്‍വീസ് നടത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സി.എം.ഡിയുടെ നിര്‍ദ്ദേശം.പമ്പ ബസ് സ്റ്റേഷന്റെ പ്രവര്‍ത്തനം നവംബര്‍ 14ന് ആരംഭിക്കും. നട തുറക്കുന്ന 16 മുതല്‍ നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസും തുടങ്ങും. കോട്ടയം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുള്ള സ്‌പെഷ്യല്‍ ബസുകള്‍ എരുമേലി, കണമല വഴിയാണ് സര്‍വീസ് നടത്തുന്നത്. നേരത്തേ ഇവ പത്തനംതിട്ട വഴിയായിരുന്നു. തൃശൂര്‍, കോഴിക്കോട് തുടങ്ങി മലബാര്‍ മേഖലകളില്‍ നിന്നുള്ള ബസുകള്‍ അങ്കമാലി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോട്ടയം, എരുമേലി വഴി പമ്പയിലെത്തും.40 പേരില്‍ കുറയാതെയുള്ള സംഘം സീറ്റു ബുക്ക് ചെയ്താല്‍ പ്രത്യേക ബസ് അയച്ച് 10 കിലോമീറ്ററിനുള്ളില്‍ നിന്ന് അവരെ കയറ്റിക്കൊണ്ടുപോകും. ഒരാളില്‍ നിന്ന് 20 രൂപ അധികം വാങ്ങും. കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം സൗത്ത് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പമ്പ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ മടക്ക യാത്രയ്ക്കുള്ള സൗകര്യത്തോടു കൂടി റിസര്‍വേഷനുമുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍