സവാള വിലയില്‍ നിയന്ത്രണവുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്, 40 ടണ്‍ വെള്ളിയാഴ്ച എത്തും: വില്‍പന സപ്‌ളൈക്കോ വഴി

തിരുവനന്തപുരം: സവാള വില നിയന്ത്രിക്കാന്‍ നടപടിയുമായി ഭക്ഷ്യ വകുപ്പ് രംഗത്തെത്തി. നാഫെഡ് വഴി നാസിക്കില്‍ നിന്ന് വെള്ളിയാഴ്ച എത്തിക്കുന്ന 40 ടണ്‍ സവാള സപ്‌ളൈക്കോ വഴി കിലോ 45 രൂപ നിരക്കില്‍ വില്‍ക്കാനാണ് തീരുമാനം. അതേസമയം, രണ്ടാഴ്ചയ്ക്കിട യില്‍ തക്കാളി, ഇഞ്ചി, ചെറുനാ രങ്ങ എന്നിവയുടെ വിലയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മഹാരാ ഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാല്‍ കര്‍ണാടകയാണ് സവാള ഉത്പാദനത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. കാലാവസ്ഥാവ്യ തിയാനം മൂലം അവിടെ ഈ വര്‍ഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു. മഴ പെയ്യുമ്പോള്‍ വിളവെടുത്താല്‍ പെട്ടെന്ന് കേടായിപ്പോവും. സവാളയ്ക്ക് ഏറെ ഡിമാന്‍ഡുള്ള ഉത്തരേന്ത്യയില്‍ വില നേരത്തെ തന്നെ 80 രൂപയിലേക്ക് കുതിച്ചതാണ്. വിലക്കയറ്റം പിടിച്ചുനിറുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുതല്‍ കിലോഗ്രാമിന് 23.90 രൂപ നിരക്കില്‍ റേഷന്‍ കടകളിലൂടെ സവാള വിതരണം ആരംഭിച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങള്‍ തോറും ഓരോന്ന് എന്ന കണക്കില്‍ 70 മൊബൈല്‍ വിതരണകേന്ദ്രങ്ങളും തുടങ്ങി. ഒരു കാര്‍ഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം വീതമാണ് വിതരണം. വില നിയന്ത്രിക്കാനായി കയറ്റുമതി നിരോധനത്തിന് പുറമെ വ്യാപാരികള്‍ക്ക് സവാള സ്റ്റോക്ക് ചെയ്യുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. ചില്ലറവ്യാപാരികള്‍ക്ക് പരമാവധി 100 ക്വിന്റലും മൊത്തവ്യാപാരികള്‍ക്ക് 500 ക്വിന്റലുമാണ് പരിധി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍