വിവരാവകാശ കമ്മീഷണര്‍മാര്‍ക്കു 3 വര്‍ഷ കാലാവധി

ന്യൂഡല്‍ഹി: വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി മൂന്നുവര്‍ഷമായി ചുരുക്കി. അവരുടെ ശമ്പളവും ആനുകൂല്യങ്ങളും ഇനി ഗവണ്‍മെന്റ് തീരുമാനിക്കും. വിവരാവകാശ കമ്മീഷ ണര്‍ മാരുടെ സ്വാതന്ത്ര്യത്തിലും സ്വയംഭരണാധികാരത്തിലുമുള്ള കൈകടത്തലാണിതെന്നു സന്നദ്ധസംഘടനകള്‍ വിമര്‍ശിച്ചു.2005ലെ വിവരാവകാശ നിയമ (ആര്‍ടിഐ)ത്തില്‍ ഈയിടെ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ ചട്ടങ്ങളിലാണ് ഇത്.ആദ്യ നിയമപ്രകാരം അഞ്ചുവര്‍ഷമോ 65 വയസ് തികയുന്ന തുവരെയോ ആയിരുന്നു വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി. അവര്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍ക്കു തുല്യമായ പദവിയും സേവനവേതനവ്യവസ്ഥകളും നിയമത്തില്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍