ആയുധം വിറ്റ് കാശുവാരാന്‍ ഇന്ത്യയും, 35000 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് പ്രതിരോധരംഗത്ത് നിര്‍ണായക നീക്കം

ന്യൂഡല്‍ഹി : പ്രതിരോധ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി ആഗോള സൈനിക മേഖലയില്‍ രാജ്യത്തിന് മുന്നേറ്റമുണ്ടാക്കേണ്ട സാഹചര്യമാണിതെന്ന് കരസേന മേധാവി ബിപിന്‍ റാവത്. പ്രതിരോധ മേഖലയിലെ കയറ്റുമതിയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനകം 35000 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും നിലവില്‍ 11000 കോടിരൂപയുടെ വാര്‍ഷിക വിറ്റുവരവാണ് പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്കുള്ളതെന്നും ബിപിന്‍ റാവത് വ്യക്തമാക്കി. പ്രതിരോധ മേഖലയില്‍ ആയുധ കയറ്റുമതി ചെയ്യുന്ന കമ്ബനികളുടെ യോഗത്തില്‍ സംസാരിക്കവേയാണ് പ്രതിരോധമേഖലയിലൂടെ രാജ്യത്തെ വികസനപാതയിലേക്ക് നയിക്കാനുള്ള പദ്ധതിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.അത്യാധുനികമായ ആയുധങ്ങളും ടെക്‌നോളജിയും രാജ്യത്ത് തന്നെ വികസിപ്പിച്ചെടുക്കേണ്ട സമയമാണിത്. നമ്മുടെ സേനാവിഭാഗങ്ങള്‍ ഇതു നല്‍കുന്നതിനൊപ്പം കയറ്റുമതിയും ലക്ഷ്യം വയ്‌ക്കേണ്ടതായിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകത്തില്‍ ആയുധ ശേഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും, ആള്‍ബലത്തിലും അതോടൊപ്പം അത്യാധുനിക ആയുധങ്ങള്‍ സ്വന്തമാക്കിയും രാജ്യത്തിന്റെ സുരക്ഷ ഭദ്രമാക്കുവാന്‍ ഇന്ത്യയിലെ സൈനിക വിഭാഗങ്ങള്‍ക്കാവുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍