മദീനയില്‍ ബസിനു തീ പിടിച്ചു; 35 ഉംറ തീര്‍ത്ഥാടകര്‍ വെന്തുമരിച്ചു

റിയാദ്:മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനു തീ പിടിച്ചു മുപ്പത്തി അഞ്ചു പേര്‍ വെന്തു മരിച്ചു. റിയാദില്‍ നിന്നുള്ള ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ വിവിധ രാജ്യക്കാരാണ്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീക രണമില്ല.മദീനയില്‍ നിന്നും മക്കയിലേക്കുള്ള വഴിയില്‍ ഹിജ്‌റ റോഡില്‍ 170 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും പെട്ടെന്ന് തീ പിടിക്കുകയുമായിരുന്നു. ബസി ലുണ്ടായിരുന്ന 39 പേരില്‍ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മരിച്ചവരിലധികവും ഇന്തോനേഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീക രണമില്ല.റിയാദില്‍ ബംഗ്ലാദേശികളുടെ നേതൃത്വത്തിലുള്ള ദാറുല്‍ മീഖാത്ത് ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍പെട്ടത്. റിയാദില്‍ നിന്നും 4 ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി പുറപ്പെട്ട സംഘമായിരുന്നു ഇവര്‍. മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ അപകടം. സംഭവത്തില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അല്‍ഹംന, വാദി ഫറഅ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റവരുടെ നിലയും ഗുരുതരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍