വ്യാപാരികള്‍ 29ന് കടകളടച്ചിടും

ആലപ്പുഴ: വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്കു തള്ളിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 29ന് സംസ്ഥാന വ്യാപകമായി കടകളടച്ചു സമരം നടത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. മാവേലിക്കര താലൂക്കിലെ ചെറുകിട വ്യാപാരിയായ ജീവന്‍ ആത്മഹത്യാശ്രമത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.ഖജനാവിലേക്കു വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഹീനമായ നടപടിയില്‍നിന്നു പിന്മാറണം. അല്ലെങ്കില്‍ അനിശ്ചിത കാലത്തേക്കു സ്ഥാപനങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ തെരുവിലിറങ്ങുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീനും ജനറല്‍ സെക്രട്ടറി രാജു അപ്‌സരയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍