പന്തളം ബൈപാസിന് 28.78 കോടി, അടൂര്‍ ടൗണ്‍ പാലം 11. 10 കോടി

അടൂര്‍: കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പല പദ്ധതികളുടെയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പണികള്‍ തുടങ്ങാന്‍ കാലതാമസം.പന്തളം ബൈപാസ് 28.78 കോടി, അടൂര്‍ ടൗണ്‍പാലം 11 .10 കോടി, ആനയടി പഴകുളം കുരമ്പാല കീരുകുഴി കൂടല്‍ റോഡ് 109.13 കോടി, അടൂര്‍ റിംഗ് റോഡ് 15 കോടി, ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് 20 കോടി, അടൂര്‍കോഴഞ്ചേരി 110 കോടി എന്നിവയാണ് കിഫ്ബിയില്‍ അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മണ്ഡലത്തിലെ കല്ലുകഴിമലനട 117.56 കോടി, വഞ്ചിമുക്ക് നിരക്കും പാറ 188.57 കോടി, പാറക്കര എല്‍പിഎസ് ഉടയന്‍ കാവ് ഇടത്തിട്ട 188.45 കോടി, മാമ്മൂട് ചെറുലയം 177.37 കോടി, പട്ടം തറ ഒറ്റത്തേക്ക് രണ്ടു കോടി, തടത്തില്‍പടി മണക്കാല 1.50 കോടി, കൊച്ചാലും മൂട് പന്തളം 20 ലക്ഷം എന്നീ റോഡുകള്‍ പൂര്‍ത്തികരിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.എഗ്രിമെന്റ് വച്ച റോഡുകള്‍: പറക്കോട് കൊടുമണ്‍ മൂന്ന് കോടി, പറക്കോട് ഐവര്‍കാല മൂന്ന് കോടി, കൊടുമണ്‍ അങ്ങാടിക്കല്‍ ഒരു കോടി, കരുവാറ്റ തട്ടമാമ്മൂടെ രണ്ട് കോടി, ആനന്ദപ്പള്ളി കൊടുമണ്‍ (അറ്റകുറ്റപണികള്‍) 20 ലക്ഷം, തുവയൂര്‍ നിലമേല്‍ 20 ലക്ഷം, ഏഴംകുളം ഏനാത്ത് 1.25 കോടി. ടെല്‍ഡറും റീടെന്‍ഡറും ചെയ്ത റോഡുകള്‍: ഇവി റോഡ് 2 കോടി, അടൂര്‍ മണ്ണടി രണ്ട് കോടി.ഇതു കൂടാതെ ഇടത്തിട്ട അങ്ങാടിക്കല്‍ ഒരു കോടി ,പന്നിവിഴ പറക്കോട് തേപ്പുപാറ 20 ലക്ഷം ,അടൂര്‍ തുമ്പമണ്‍ 25 ലക്ഷം ,കൊടുമണ്‍ അങ്ങാടിക്കല്‍ 25 ലക്ഷം, പട്ടംത്തറ ഒറ്റത്തേക്ക് 25 ലക്ഷം ,ഏഴംകുളം തേപ്പുപാറ 20 ലക്ഷം, കെപി റോഡ് പതിനാലാം മൈല്‍ 59 ലക്ഷം, പന്തളം കടയ്ക്കാട് കൈപ്പട്ടൂര്‍ 45 ലക്ഷം എന്നിവ ടെന്‍ഡര്‍ നടപടികളിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍