ഹെല്‍മറ്റ് ധരിക്കാത്തതിനു 2000 പിഴ; യുവാവ് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

 പൂര്‍ണിയ: ബിഹാറിലെ പൂര്‍ണിയയില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനു പിഴ ചുമത്തിയതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. സത്യം സിന്‍ഹയെന്ന യുവാവാണ് പോലീസുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനു സത്യം സിന്‍ഹയെ ട്രാഫിക് പോലീസ് തടഞ്ഞു. ഇയാള്‍ക്ക് പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം 2000 രൂപ പിഴയും ചുമത്തി. എന്നാല്‍ തന്റെ പക്കല്‍ പണം ഇല്ലെന്ന് പിഴ ഒഴിവാക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടെങ്കിലും ട്രാഫിക് പോലീസ് വഴങ്ങിയില്ല. ഇതോടെ സിന്‍ഹ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. ഉടന്‍ തന്നെ പോലീസ് ഇടപെട്ട് സിന്‍ഹയെ പിന്തിരിപ്പിച്ചു. ഇയാളെ പിന്നീട് ലോക്കല്‍ പോലീസിന് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍