15 വര്‍ഷത്തിനു ശേഷം ഭര്‍ത്താവിന്റെ ചിത്രത്തില്‍

 രമ്യകൃഷ്ണ തെന്നിന്ത്യന്‍ താരം രമ്യാകൃഷ്ണന്‍ വീണ്ടും ഭര്‍ത്താവിന്റെ ചിത്രത്തിലഭിനയിക്കുന്നു. 15 വര്‍ഷത്തിനു ശേഷമാണ് രമ്യ ഭര്‍ത്താവ് കൃഷ്ണവംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുന്നത്. നാഗാര്‍ജുനയെ നായകനാക്കി 1998ല്‍ കൃഷ്ണവംശി സംവിധാനം ചെയ്ത ചന്ദ്രലേഖ എന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അഭിനയിച്ചിരുന്നു. പിന്നീട് അവര്‍ പ്രണയബദ്ധരാവുകയും 2003ല്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം 2004ല്‍ കൃഷ്ണവംശി യുവതാരം നിഥിനെ നായകനാക്കി സംവിധാനം ചെയ്ത ശ്രീ ആഞ്ജനേയം എന്ന ചിത്രത്തിലും രമ്യ കൃഷ്ണന്‍ അഭിനയിച്ചു. അതിനുശേഷം പത്തോളം ചിത്രങ്ങള്‍ കൃഷ്ണവംശി സംവിധാനം ചെയ്‌തെങ്കിലും അവയിലൊന്നിലും രമ്യക്ക് വേഷമില്ലായിരുന്നു. ഇപ്പോള്‍ പതിനഞ്ചു വര്‍ഷത്തിനുശേഷം ഭര്‍ത്താവിന്റെ ചിത്രത്തില്‍ രമ്യ വീണ്ടും അഭിനയിക്കുകയാണ്. പ്രകാശ് രാജ് നായകനാകുന്ന വന്ദേമാതരം ആണ് ചിത്രം. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍