ഫെഡറര്‍ @1500; മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു

 ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് സൂപ്പര്‍
താരം റോജര്‍ ഫെഡറര്‍ കരിയറിലെ 1500ാം മത്സരം തകര്‍പ്പന്‍ ജയത്തോടെ ആഘോഷിച്ചു. സ്വിസ് ഇന്‍ഡോറില്‍ പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ പീറ്റര്‍ ഗോജോവിസ്‌കിനെ നേരിട്ടുള്ള തകര്‍ത്തു. 6-2,6-1 എന്ന സ്‌കോറിനാണ് ഫെഡററുടെ വിജയം. സ്വിസ് ഇന്‍ഡോറില്‍ ഫെഡററാണ് നിലവിലെ ചാമ്പ്യന്‍. ഈ വിജയത്തോടെ ടൂര്‍ണമെന്റിലെ വിജയ പരാജയങ്ങളുടെ കരിയര്‍ റിക്കാര്‍ഡ് ഫെഡറര്‍ 729 ആയും മെച്ചപ്പെടുത്തി. ബാസലില്‍ തുടര്‍ച്ചയായ ഇരുപത്തിയൊന്നാം വിജയമാണ് ഫെഡറര്‍ നേടിയത്. കരിയറിലെ 103ാം കിരീടമാണ് മുപ്പത്തെട്ടുകാരനായ ഫെഡറര്‍ ലക്ഷ്യംവയ്ക്കുന്നത്. സ്വിസ് ഇന്‍ഡോറിലെ പത്താം കിരീടവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍