ഗാന്ധി സ്മൃതിയില്‍ രാജ്യം: ഇന്ന് 150ാം ജന്മദിനം

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികദിനം വിവിധ പരിപാടികളോടെ രാജ്യം ആഘോഷിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി തുടങ്ങിയ നിരവധി നേതാക്കള്‍ ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. 150ാം ജന്മവാര്‍ഷിക ദിനത്തില്‍, പ്രിയപ്പെട്ട ബാപ്പുവിന് ആദരാഞ്ജലികള്‍ മഹാത്മാ ഗാന്ധി, അങ്ങ് മാനവികതയ്ക്കു നല്‍കിയ മഹത് സംഭാവനകള്‍ക്ക് ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു. ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ചൊരു ലോകം സൃഷ്ടിക്കാനും കഠിന പരിശ്രമം നടത്താന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ ഇന്ന്, ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കുന്ന വിജ്ഞാപനവും പുറപ്പെടുവിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍