കൂടത്തായി കേസ്; പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി

താമരശ്ശേരി:കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. റോയിയുടെ കൊലപാതക കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി. ആളൂര്‍ അസോയിയേറ്റ്‌സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ മറ്റ് അഭിഭാഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയച്ചിരുന്നു. ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകന്‍ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ ഫോണിലെ ഗ്യാലറിയില്‍ റാണിയുമൊത്തുള്ള നിരവധി ഫോട്ടോകള്‍ കണ്ടെന്ന വിവരം റോമോ പറഞ്ഞയുടന്‍ തന്നെ പോലീസ് ഫോട്ടോയില്‍ കാണുന്ന ആളെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു.അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍