ടോവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06

ഒരു ഗ്രാമവും ഒരു പട്ടാളക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ശക്തമായ കുടുംബമുഹൂര്‍ത്തങ്ങളിലൂടെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് എടയ്ക്കാട് ബറ്റാലിയന്‍ 06.നവാഗതനായ സ്വപ്‌നേഷ് കെ.നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മലയാളത്തിലെ പ്രമുഖ സംവിധായകരായ സിബി മലയില്‍, വിനയന്‍, റാഫി, ഒമര്‍ എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായിരുന്ന അനുഭവജ്ഞാനവുമായിട്ടാണ് സ്വപ്‌നേഷിന്റെ കടന്നുവരവ്.റൂബി ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.ടോവിനോ തോമസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ക്യാപ്റ്റന്‍ ഷഫീഖ് മുഹമ്മദിനെ അവതരിപ്പിക്കുന്നത്. സംയുക്താ മേനോനാണു നായിക. ദിവ്യാ പിള്ള, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, നിര്‍മ്മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, കലിംഗ ശശി, ജിതിന്‍ പുത്തഞ്ചേരി, ധീരജ് ബെന്നി, വിഷ്ണു (ഗപ്പി ഫെയിം) ശങ്കര്‍ ഇന്ദുചൂഡന്‍, മാളവികാ മേനോന്‍, പൊന്നമ്മ ബാബു, അഞ്ജലി നായര്‍, ഉമാ നായര്‍, നന്ദന എന്നിവരും പ്രധാന താരങ്ങളാണ്.ശ്രീകാന്ത് ബാലചന്ദ്രന്റെ കഥയ്ക്ക് പി. ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്നു. ഹരി നാരായണന്‍. മനു മഞ്ജിത്ത് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് കൈലാസ് മേനോനാണ്.സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കോഴിക്കോട്, ഡല്‍ഹി, ലഡാക്ക് എന്നിവിടങ്ങളിലായി ചിത്രീകരിച്ച എടയ്ക്കാട് ബറ്റാലിയന്‍ 06 ഉടന്‍ തീയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍