രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കും: അമിത്ഷാ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കൃത്യമായ പൗരത്വ രേഖകള്‍ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കു. മറ്റേതെങ്കിലും രാജ്യത്ത് അനധികൃതമായി താമസിക്കാന്‍ ആകുമോ എന്നും അമിത് ഷാ ചോദിച്ചു. റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം സംഘടിപ്പിച്ച പൂര്‍വോദയ 2019 പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം. രാജ്യത്താകമാനം ചഞഇ നടപ്പിലാക്കും. രാജ്യത്തെ പൗരന്മാരെ ഉള്‍ക്കൊള്ളിച്ച് ദേശീയ രജിസ്റ്റര്‍ ഉണ്ടാക്കും. ഒരു ഇന്ത്യക്കാരനെ യുഎസ്, യുകെ, റഷ്യ എന്നിവിടങ്ങളില്‍ പോയി നിയമവിരുദ്ധമായി താമസിക്കാന്‍ കഴിയില്ല. അപ്പോള്‍ നിയമപരമായ രേഖകള്‍ ഇല്ലാതെ എങ്ങനെ മറ്റു പൗരന്മാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഇതിന്റെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയില്‍ എല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം ആണെന്നും അമിത്ഷാ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍