ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവം:കട്ടൗട്ടുകളും ഹോര്‍ഡിംഗുകളും ഒഴിവാക്കണമെന്ന് തമിഴ് സൂപ്പര്‍ താരങ്ങള്‍

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവിന്റെ മകന്റെ വിവാ ഹത്തിനു സ്ഥാപിച്ച ഫ്‌ളക്‌സ് പൊട്ടിവീണു സ്‌കൂട്ടര്‍ യാത്ര ക്കാരി ശുഭശ്രീ മരിച്ച സംഭവ ത്തില്‍ വ്യാപകപ്രതിഷേധം തുടരുന്നതിനിടെ നിര്‍ണായക തീരുമാനവുമായി സൂപ്പര്‍താ രങ്ങള്‍. അനധികൃത ഹോര്‍ ഡിംഗുകള്‍ ഒഴിവാക്കണമെന്ന് തമിഴ് നടന്മാരായ വിജയ്, സൂര്യ തുടങ്ങിയവര്‍ ആരാധകരോട് ആവശ്യപ്പെട്ടു. തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഒഴിവാക്കണമെന്നും താരങ്ങള്‍ പറഞ്ഞു.റിലീസിനൊരുങ്ങുന്ന തന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ബിഗിലില്‍ കട്ടൗട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നു പറഞ്ഞ വിജയ്, ജില്ലാ ഭരണകൂടം ഇത് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ്‌യുടെ പ്രസ്താവന. ഫ്‌ളക്‌സ് സംസ്‌കാരം തമിഴ്‌നാട്ടില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്നു സൂര്യ പറഞ്ഞു. ബാനറുകള്‍ക്കും മറ്റും ചെലവാക്കുന്ന പണം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും സൂര്യ വ്യക്തമാക്കി. ശുഭശ്രീയുടെ മരണം വേദനാജനകമാണെന്നും ചിന്തിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടാതിരിക്കുമെന്നും മധുരയിലെ അജിത് ഫാന്‍സ് അസോസിയേഷന്‍ ഇറക്കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. സ്‌കൂട്ടര്‍ യാത്രികയായ യുവ എന്‍ജിനിയര്‍ ശുഭശ്രീ (23) കഴിഞ്ഞ വ്യാഴാഴ്ചയാണു നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണു മരിച്ചത്. ബോര്‍ഡ് വീണു നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ പിന്നാലെ എത്തിയ ലോറിക്കടിയില്‍പ്പെടുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍