ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി സ്ഥാനമേറ്റു

 തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ 22മത്തെ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നിയുക്ത ഗവര്‍ണറുടെ പത്‌നി രേഷ്മാ ആരിഫ്, മന്ത്രിമാര്‍, വിശിഷ്ടവ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ജസ്റ്റീസ് പി.സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ പുതിയ ഗവര്‍ണറായി നിയമിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍