പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് മമത

ന്യൂഡല്‍ഹി: ആസാമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാ പക മാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്ക ത്തെ എതിര്‍ത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ച യി ലാ ണ് മമത ബാനര്‍ജി കടുത്ത വിയോ ജിപ്പ് അറിയിച്ചത്. പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്താക്കപ്പെട്ട ആസാമിലെ 19 ലക്ഷം ജനങ്ങളില്‍ കൂടുതലും രാജ്യത്തെ യഥാര്‍ഥ വോട്ടര്‍മാരാണെന്നു ചൂണ്ടിക്കാ ട്ടിയ മമത, ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പറ ഞ്ഞു. ആസാമിലെ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ഔദ്യോഗികമായി തന്നെ ഒരു കത്ത് നല്‍കിയതായും ചര്‍ച്ചയ്ക്കു ശേഷം മമത അറിയിച്ചു. പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്തായവരില്‍ നിരവധി പേര്‍ ഹിന്ദിയും ബംഗാളിയും സംസാരിക്കുന്ന ആസാമികളാണ്. ഇത്തരത്തില്‍ നിരവധി വോട്ടര്‍മാര്‍ പുറത്തായിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെ ന്നും മമത വ്യക്തമാക്കി. എന്നാല്‍, ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പിലാക്കുമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം ജനങ്ങള്‍ ഇതിനു നല്‍കിയ അംഗീകാരമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍, ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നും തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്തതെന്നു മമതയും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍