കേന്ദ്രത്തെ അപ്രസക്തമാക്കിയുള്ള വികസനം കേരളത്തില്‍ നടക്കില്ല: വി. മുരളീധരന്‍

തലശേരി: കേന്ദ്രസര്‍ക്കാരിനെ അപ്രസക്തമാക്കുന്ന നിലപാട് സ്വീകരിച്ചാല്‍ കേരളത്തിന്റെ വികസനം മുന്നോട്ടുപോകില്ലെന്നും വികസനത്തിന് എല്ലാവരുടെയും പരിപൂര്‍ണ സഹകരണം വേണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ നിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും സംയുക്തമായ ശ്രമങ്ങളാണ് വേണ്ടത്. ലോക്‌സഭയിലേയും രാജ്യസഭയിലേയും എല്ലാ ജനപ്രതിനിധികളും ഒറ്റക്കെട്ടായുള്ള പരിപൂര്‍ണ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. ജന്മനാടായ തലശേരിയില്‍ പൗരാവലി നല്‍കിയ സ്വീകരണത്തിനു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ നല്‍കിയ സ്വീകരണ പൊതുയോഗം മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ഉദ്ഘാടനം ചെയ്തു. ഐഎംഎ തലശേരി ശാഖ പ്രസിഡന്റ് ഡോ.സി.കെ. രാജീവ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, എന്‍. ഹരിദാസ്, ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍, സ്വാമി അമൃതകൃപാനന്ദപുരി, തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, മമ്പറം ദിവാകരന്‍, സജീവ് മാറോളി, പി.വി. സൈനുദ്ദീന്‍, കെ. വിനയരാജ്, സി.പി. ആലുപ്പി കേയി, വി.കെ. ജവാദ് അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍