പകയായി മാറുന്ന പ്രണയത്തിന്റെ കഥ പറയാന്‍ പ്ര ബ്രാ ഭ്രാ

ചന്ദ്രമോഹന്‍ സംവിധാനം ചെയ്യുന്ന പ്ര ബ്രാ ഭ്രാ ( പ്രണയം, ബ്രാണ്ടി കുറച്ചു ഭ്രാന്ത്) തീയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 20ന് ചിത്രം തീയറ്ററുകളിലെത്തും. ബധിരനും മൂകനുമായ ഒരാള്‍ നായകനാകുന്ന ലോകത്തെ ആദ്യ ചിത്രമാണിത്. ശ്രീഹരിയാണ് സിനിമയിലെ നായകന്‍. ഫൈസല്‍ റാസി, ഭവിക, സനറേഷന്‍, രാജേഷ് രാജന്‍, രാജേഷ് തലഗാദ ദീവി, രാജേഷ് കുമാര്‍ യുണിവേഴ്‌സല്‍, എലുമലൈ, സുമേഷ് തച്ചനാടന്‍, നെല്ലായി തങ്കവേല്‍, ശക്തന്‍ ബിജു, ജേക്കബ്, കാവ്യ ഗൗഡ, ശാരദ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എബിസി എന്റര്‍പ്രൈസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍