വിക്രംലാന്‍ഡറിന്‍മേലുള്ള ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു

ന്യൂഡല്‍ഹി:ചാന്ദ്രയാന്‍ രണ്ട് ദൌ ത്യത്തിന്റെ ഭാഗമായ വിക്രംലാ ന്‍ ഡറിന്‍മേലുള്ള ഐ.എസ്.ആര്‍. ഒ യുടെ പ്രതീക്ഷ മങ്ങുന്നു. ലാന്‍ഡ റു മായി ഇതുവരെ ആശയവിനിമ യം പുനസ്ഥാപിക്കാനായില്ല. ചന്ദ്ര ന്‍ പൂര്‍ണമായും രാത്രിയിലേക്ക് നീ ങ്ങുന്നത് വരെ ശ്രമം തുടരും. ഇ ന്നോനാളെയോ ചന്ദ്രനില്‍ രാത്രിയാകും. അതേ സമയം ലാന്‍ഡര്‍ വീ ണ സ്ഥലം കേന്ദ്രീകരിച്ച് നാസയുടെ ലൂണാര്‍ ഓര്‍ ബിറ്റര്‍ പകര്‍ത്തി യ ദൃശ്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്ത് വരികയാണ്. ദക്ഷിണ ധ്രു വത്തിലെ നിഴല്‍ നിറഞ്ഞ പ്രദേശമാണ് ഓര്‍ബിറ്ററിന്റെ ക്യാമ റയി ല്‍ പതിഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും വിക്രം ലാന്‍ഡറിനെ കണ്ടെ ത്താനായിട്ടില്ലെന്നാണ് നാസയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാ ധ്യ മങ്ങ ള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നാസയുടെ ഔദ്യോഗിക സ്ഥിരീക രണം വന്നിട്ടില്ല. ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം തൃപ്തികര മാ ണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിനിന് സോ ഫ്റ്റ്‌ലാന്‍ഡിങ് നടപടിയുടെ അവസാനഘട്ടത്തിലാണ് ചന്ദ്രയാ നുമായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഓക്ക് നഷ്ടമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍