ഐ.എന്‍.എക്‌സ് കേസില്‍ കൂടുതല്‍ അറസ്റ്റ് ആഗ്രഹിക്കുന്നില്ല: ചിദംബരത്തിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് കേസില്‍ കൂടുതല്‍ അറസ്റ്റ് ഇനി ആഗ്രഹിക്കുന്നില്ലെന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ട്വീറ്റ്. തനിക്ക് വേണ്ടി കുടുംബമാണ് ട്വീറ്റ് ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ട്വീറ്റ് ആരംഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു ഡസനോളം ഉദ്യോഗസ്ഥരുണ്ടെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ മാത്രം അറസ്റ്റിലായത്. അവസാന ഒപ്പ് ഇട്ടത് നിങ്ങളാണ് എന്നതുകൊണ്ടാണോ അറസ്റ്റ് ചെയ്തത്'' എന്ന് ആളുകള്‍ ചോദിക്കുന്നു. എനിക്ക് അതിന് ഉത്തരമില്ല.'' ഇങ്ങനെയാണ് ചിദംബരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ഒരു കുറിപ്പ്.''ഒരു ഉദ്യോഗസ്ഥനും തെറ്റൊന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റിലാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്ന് മറ്റൊരു ട്വീറ്റും പിന്നാലെ വന്നു.ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തെ രണ്ടാഴ്ചത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍