ദേശീയഭാഷാ വിവാദം ഹിന്ദുരാഷ്ട്രം ലക്ഷ്യമിട്ട്: പന്ന്യന്‍ രവീന്ദ്രന്‍

കൊല്ലം: രാജ്യത്തിന് ഒരു ദേശീയഭാഷ വേണമെന്നും അത് ഹിന്ദി ആയിരിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവന രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സോപാനം ആഡിറ്റോറിയത്തില്‍ വെളിയം ഭാര്‍ഗ്ഗവന്‍ അനുസ്മരണ പ്രഭാഷണവും മുല്ലക്കര രത്‌നാകരന്‍ രചിച്ച്, പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച 'സമരത്തണലില്‍' എന്ന ഗ്രന്ഥത്തി ന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ വിഭജിക്കുക ബി.ജെ.പിയുടെ അജണ്ടയാണ്. ഹിന്ദുരാജ്യം എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. അധികാരത്തി ന്റെ ശക്തി ഉപയോ ഗിച്ച് ഭരണഘടനയെയും നിയമത്തെയും കോടതികളെയും വരു തിയില്‍ നിര്‍ത്താനുള്ള ഭരണാധികാരിയുടെ ഹുങ്കിനെതിരെ ശക്തമായ സമരം ഉയര്‍ന്നുവരേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയപ്രവര്‍ത്തനം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണെന്ന ചിന്ത വളര്‍ന്നുവരുന്ന ഇക്കാലത്ത് ആശാന്റെ സ്മരണകള്‍ ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. മുല്ലക്കര രത്‌നാ കരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജി ലാലു സ്വാഗതം പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. എന്‍. അനി രുദ്ധന്‍ ആശംസ നേര്‍ന്നു.വെളിയം ഭാര്‍ക്ഷവന്റെ മകള്‍ മഞ്ജു, ജെ ചിഞ്ചുറാണി, ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, ആര്‍.രാജേ ന്ദ്രന്‍, ആര്‍. വിജയകുമാര്‍, പ്രൊഫ. സുലഭ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍