ജിന്‍സണ് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത

ബെര്‍ലിന്‍ : ജര്‍മ്മനിയില്‍ നടന്ന അത്‌ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി നേടിയ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതുകയും ഈമാസം ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു. 3 മിനിട്ട് 35.24 സെക്കന്‍ഡിലാണ് ജിന്‍സണ്‍ ബര്‍ലിനില്‍ ഫിനിഷ് ചെയ്തത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കുറിച്ച 3 മിനിട്ട് 37.86 സെക്കന്‍ഡായിരുന്നു നേരത്തേ ജിന്‍സണിന്റെ പേരിലുണ്ടായിരുന്ന റെക്കാഡ്. ഈവര്‍ഷം ജൂണില്‍ ഹോളണ്ടില്‍നടന്ന നെക്സ്റ്റ് ജനറേഷന്‍ മീറ്റില്‍ 3 മിനിട്ട് 37.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഈ റെക്കാഡ് മെച്ചപ്പെടുത്തിയിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ 1500 മീറ്ററില്‍സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍