റോഡുകളുടെ അറ്റകുറ്റപ്പണി: മഴ തടസമെന്ന് എന്‍ജിനീയര്‍മാര്‍; രാത്രിയില്‍ പരമാവധി നിര്‍മാണം നടത്തണമെന്നു കളക്ടര്‍

കാക്കനാട്: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച പുരോഗതി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. റോഡുകളുടെ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്‍കി. മഴ തുടരുന്നത് നിര്‍മാണപ്രവര്‍ത്തന ങ്ങള്‍ ക്ക് തടസമാകുന്നതായി അവര്‍ അറിയിച്ചു. രാത്രിയില്‍ പരമാവധി നിര്‍മാണം നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് 23ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ അടുത്ത യോഗം ചേരും. അടിയ ന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നിര്‍ദേശിച്ച റോഡുകളെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് കളക്ടര്‍ പരിശോധിച്ചത്. ജില്ലയിലെ 45 റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യ മാക്കണ മെന്നാണ് കളക്ടര്‍ ഉത്തരവിട്ടത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറു കാര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി യിരുന്നു. കളക്ടറുടെ ഉത്തരവിനു മുമ്പും ശേഷവുമുള്ള റോഡുക ളുടെ സ്ഥിതി സംബന്ധിച്ച് ചിത്രങ്ങള്‍ വകുപ്പുകള്‍ ഹാജരാക്കണം. റോഡ് നിര്‍മാണ പുരോഗതി സംബന്ധിച്ച് പോലീസും ഇതുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും റിപ്പോര്‍ട്ട് നല്‍കും. കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. അറ്റകുറ്റപ്പണിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗ സ്ഥ രുടെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെയും വിവരം ശേഖരിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി, അസി. കമ്മീഷണര്‍ (ട്രാഫിക്) ഫ്രാന്‍സി സ് ഷെല്‍ബി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍