കൊച്ചി നഗരം വിട്ട് മെട്രോ തൈക്കൂടത്തേക്ക്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: നഗരത്തിരക്ക് വിട്ടു കൊച്ചി മെട്രോ തൈക്കൂടത്തേ ക്കു യാത്ര തുടങ്ങി. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെ 5.65 കിലോമീറ്റര്‍ ദൂരത്തേക്കു കൂടിയാണ് മെട്രോ ഓടിത്തു ടങ്ങുന്നത്. ഇന്നു രാവിലെ 11ന് മഹാരാജാസ് സ്റ്റേഷനില്‍ മു ഖ്യ മന്ത്രി പിണറായി വിജയന്‍ പുതി യ പാതയിലെ സര്‍വീസിനു പച്ചക്കൊടി വീശി. രാജീവ്ഗാന്ധി ഇന്‍ ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി അധ്യക്ഷനായി. പേട്ടഎസ്എന്‍ ജംഗ്ഷന്‍ മെ ട്രോ പാതയുടെയും കൊച്ചി വാട്ടര്‍ മെട്രൊയുടെ ആദ്യ ടെര്‍മിന ലിന്റെയും നിര്‍മാണോദ്ഘാടനവും നടന്നൂ. മന്ത്രി എ.കെ. ശശീന്ദ്രന്‍, ഹൈബി ഈഡന്‍ എംപി, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവരും പങ്കെടുത്തൂ. തുടര്‍ന്നു മുഖ്യാതിഥികളെയും വഹിച്ചു മെട്രോ ട്രെയിന്‍ തൈക്കൂടത്തേക്ക് ആദ്യ സര്‍വീസ് നടത്തി. ഉച്ചകഴിഞ്ഞു രണ്ടിന് മന്ത്രി കെ.കെ. ശൈലജക്കൊപ്പം നഴ്‌സുമാരും തുടര്‍ന്നു വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രോ സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്. ഇതോടെ ആലുവ മുതല്‍ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. പുതിയപാത കമ്മീഷന്‍ ചെയ്യുന്നതോടെ ആലുവയില്‍നിന്നു തൈക്കൂടത്ത് നിന്നുമാകും രാവിലെ സര്‍വീസുകള്‍ തുടങ്ങുക. മഹാരാജാസ്‌തൈക്കൂടം സര്‍വീസ് ഉദ്ഘാടനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് നാളെ മുതല്‍ 18 വരെ 14 ദിവസം യാത്രാ നിരക്കില്‍ കെഎംആര്‍എല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പത് ശതമാനമാണ് നിരക്കിളവ് ക്യൂആര്‍ കോഡ് ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം 18 വരെ ഇളവ് ലഭ്യമാകും. നിലവില്‍ ട്രിപ്പ് പാസുള്ള യാത്രക്കാര്‍ക്ക് അമ്പത് ശതമാനം നിരക്ക് കാഷ്ബാക്കായി ലഭിക്കും. 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിഗും സൗജന്യമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍