മരട് ഫ്‌ളാറ്റ് ഉടമകള്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങും

കൊച്ചി:മരടിലെ ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ നടപടിക്കെതിരെ വീണ്ടും പരസ്യ പ്രതിഷേധത്തിനൊരുങ്ങി ഫ്‌ളാറ്റ് ഉടമകള്‍. നാളെ മുതല്‍ മരട് നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തും. ഫ്‌ളാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും തുടങ്ങും. ഫ്‌ളാറ്റുകളില്‍ നിന്നൊഴിയണമെന്ന് നിര്‍ദ്ദേശിച്ചുള്ള നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രം തുടര്‍ നടപടി എടുക്കൂവെന്ന് മരട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു.ഫ്‌ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ സാധ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മരട് വിഷയത്തില്‍ കോടതി അവധാനതയോടെ സമീപിക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍