നീരജ് മാധവിന്റെ 'മധുര പ്രതികാരം'

മലയാള സിനിമയില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷനായ നീരജ് മാധവ് ഇടവേളക്ക് ശേഷം അതിഗംഭീരമായ മടങ്ങിവര വി ലാണ്. സിനിമയില്ലാത്ത സമയ ത്ത് തന്നെ പരിഹസിക്കുകയും തമാശരൂപേണ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന വര്‍ ക്കുള്ള മറുപടിയായി നീരജ് മാധവ് ഇന്നലെ ഫേസ്ബുക്കില്‍ തന്റെ വരാനിരിക്കുന്ന പുതിയ ഗംഭീര പ്രൊജക്ടുകള്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിന് വേണ്ടി 'ദി ഫാമിലി മാന്‍' എന്ന ഒറിജിനല്‍ വെബ് സീരിസിന് പിന്നിലാ യി രുന്നു ഇത്രയും കാലം എന്നും പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സീരി സ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചു. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഒരു പ്രധാന വേഷത്തിലാണ് നീരജ് വെബ് സീരിസില്‍ വരുന്നത്. 'ഷോര്‍ ആന്‍ഡ് ദ സിറ്റി', 'ഗോ ഗോവ ഗോണ്‍' എന്നീ ബോളിവുഡ് സിനിമകളൊരുക്കിയ രാജ്, ഡി.കെ എന്നീ ഇരട്ട സംവിധായകരാണ് ആമസോണിന്റെ പുതിയ വെബ് സീരീസിന് പിന്നിലുള്ളത്. സെപ്റ്റംബര്‍ അവസാനവാരം സീരീസ് പ്രേക്ഷകരിലേക്ക് എത്തുമെന്നും നീരജ് മാധവ് അറിയിച്ചു. ഇതിന് പുറമെ മലയാളത്തില്‍ 'ഗൗതമന്റെ രഥം', 'ക' എന്നീ സിനിമകളും തന്റെതായി വരുന്നുണ്ടെന്നും നീരജ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍