ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: വാഗ്ദാനം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

റാന്നി: വിശ്വകര്‍മ സമുദായം നേരിടുന്ന സാമൂഹ്യ പിന്നാക്കോവസ്ഥക്ക് പരിഹാരം കാണാന്‍ ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്ന കാര്യം മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. അഖില കേരള വിശ്വകര്‍മ മഹാസഭ യൂണിയന്‍ റാന്നിയി ല്‍ നടത്തിയ ഋഷിപഞ്ചമി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരു ന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് ടി.കെ.രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാ ഭ്യാസ അവാര്‍ഡുകള്‍ ആന്റോ ആന്റണി എംപിയും ചാരിറ്റബിള്‍ട്രസ്റ്റ് വായ്പാ വിത രണം രാജു ഏബ്രഹാം എംഎല്‍എയും നിര്‍വഹിച്ചു. കാരുണ്യ സഹാ യ നിധി സിപിഎം ഏരിയാ സെക്രട്ടറി പി.ആര്‍. പ്രസാദും വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡിസിസി വൈസ് പ്രസി ഡന്റ് റിങ്കു ചെറിയാനും വിതരണം ചെയ്തു. മുതിര്‍ന്ന നേതാക്കളെ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി.കുറുപ്പ് ആദ രിച്ചു. യൂണിയന്‍ പ്രസിഡന്റ് ടി.കെ.രാജപ്പന്‍ അധ്യക്ഷത വഹിച്ചു. വിഎവൈഎഫ് കൂപ്പണ്‍ വിതരണം ഉദ്ഘാടനം ബോര്‍ഡംഗം കെ.ജി. ദിനമണി നിര്‍വഹിച്ചു. ടി.പി.രാഘവന്‍, പി.എസ്. മധുകുമാര്‍, വി.ശാ ന്ത ശിവന്‍, പി.എന്‍ശശിധരന്‍, എം.എന്‍. പൊന്നപ്പന്‍ ആചാരി, അം ബി ക രാജപ്പന്‍, ലീന ഉണ്ണി, ബിജു തൊണ്ടിമാങ്കല്‍, കെ.കെ.ശാന്തമ്മ, സന്തോഷ് ആചാര്യ, റെജി ചാരുത എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍